costal-

കൊല്ലം : നീണ്ടകര കോസ്റ്റൽ പൊലീസിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കായി പ്രഥമശുശ്രൂഷ, അഗ്നിശമന പ്രവർത്തനങ്ങൾ, ജീവൻ രക്ഷാ ഉപകരണങ്ങളുടെ ഉപയോഗം എന്നിവയിൽ ഫയർ ആന്റ് റെസ്ക്യൂ സർവീസ് കൊല്ലം യൂണിറ്റിന്റെ സഹകരണത്തോടെ പരിശീലനം നൽകി. നീണ്ടകര ഫിഷിംഗ് ഹാർബറിൽ നടന്ന പരിശീലന പരിപാടി കോസ്റ്റൽ പൊലീസ് ഇൻസ്‌പെക്ടർ ആർ.രാജേഷ് ഉദ്‌ഘാടനം ചെയ്തു. എസ്.ഐ മാരായ എം.ആർ. സ്റ്റെപ്റ്റോ ജോൺ, ആർ.രാഹുൽ, റോയി എബ്രഹാം, പി.ആർ.ഒ ഡി.ശ്രീകുമാർ,ഡബ്യു.സി.പി.ഒ ദീപ, സി.പി.ഒ മാരായ ശ്രീകുമാർ, വിപിൻ, രാജേഷ്, ദിനേശ്, ആന്റണി എന്നിവർ നേതൃത്വം നൽകി. ഫയർ ഓഫീസർമാരായ ആർ. രതീഷ് കുമാർ, യു.ഉല്ലാസ്, സജിത്ത് എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു.നൂറോളം മത്സ്യത്തൊഴിലാളികൾ പരിശീലനത്തിൽ പങ്കെടുത്തു. 7 ന് കൊല്ലം ഹാർബറിൽ പരിപാടികൾ സമാപിക്കുമെന്ന് ഇൻസ്‌പെക്ടർ ആർ.രാജേഷ് അറിയിച്ചു .