kundara-

കുണ്ടറ: ഐ.എച്ച്. ആർ.ഡി എൻ.എസ്.എസ് സെല്ലിന്റെ ജാഗ്രത പ്രോജക്ടിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പും എൻ.എസ്.എസ് കോളേജ് ഒഫ് അപ്പ്ലൈഡ്‌ സയൻസ് കുണ്ടറ യൂണിറ്റും (നമ്പർ 39) സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവത്ക്കരണ ക്ലാസ് കോളേജ് കാമ്പസിൽ നടന്നു. കൊല്ലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.ശ്രീകുമാർ ,അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.ജയകുമാർ, എസ്.യു. അനീഷ് , എസ്. സിജു എന്നിവർ പങ്കെടുത്തു.

കൊല്ലം മോട്ടോർ വെഹിക്കിൾ വിഭാഗത്തിന്റെയും കുണ്ടറ ജനമൈത്രി പൊലീസിന്റെയും ആഭിമുഖ്യത്തിൽ കുണ്ടറ മുക്കട ജംഗ്ഷനിലും കച്ചേരി ജംഗ്ഷനിലും

ബോധവൽക്കരണ യജ്ഞവും നടന്നു. കൊല്ലം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.ശ്രീകുമാർ,

അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ കെ.ശ്രീകുമാർ, എസ്. യു അനീഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഗണേഷ് കുമാർ (ജനമൈത്രി പൊലീസ് സ്റ്റേഷൻ, കുണ്ടറ), എൻ. എസ് . എസ് പ്രോഗ്രാം ഓഫീസറായ നിതീഷ്, സ്റ്റുഡന്റ് വോളണ്ടിയേഴ്സായ അലൻ ചെറിയാൻ, അനുജിത്ത്,റോണി, അലൻ സിജി, ആരതി, എലിസബത്ത്, റിയ,നിമിഷ, അശ്വതി,അനില,ജോബി, നോയൽ, ലക്ഷ്മി, അൻസിയ,ചെരിഷ്, ആനന്ദ് എന്നിവർ പങ്കെടുത്തു.