thapal-

കൊല്ലം: തപാൽ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ചും അമിത ജോലിഭാരം അടിച്ചേൽപിച്ചും തപാൽ വിതരണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ആരോപിച്ചുള്ള രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി

നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ലോയീസിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ ജി.ഡി.എസ് യൂണിയൻ സംസ്ഥാന സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. എൻ.എഫ്.പി. ഇ ഗ്രൂപ്പ് സി യൂണിയൻ സംസ്ഥാന പ്രസിഡന്റ് മാത്യൂസ് മാത്യു, എൻ. എഫ്. പി. ഇ ജില്ലാ സെക്രട്ടറിമാരായ ആർ.സുമേഷ്, എസ്. സുജി, എസ്. സുജീന്ദ്രൻ, പ്രസിഡന്റുമാരായ പി.രാജു, ടി.ബിജുകുമാർ എന്നിവർ സംസാരിച്ചു.