 
ശാസ്താംകോട്ട: സംസ്ഥാന കൃഷി വകുപ്പിന്റെയും ശൂരനാട് തെക്ക് കൃഷി ഭവന്റെയും സഹകരണത്തോടെ ആയിക്കുന്നം സെർവ് ആരംഭിച്ച "നിറവ് "പച്ചക്കറിക്കൃഷി വികസന പദ്ധതിയുടെ വിളവെടുപ്പ് നടത്തി. ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ശ്രീജ വിളവെടുപ്പ് ഉദ്ഘടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് അംഗം മിനികുമാരി, ശൂരനാട് തെക്ക് കൃഷി ഓഫീസർ ബിന്ദു, കൃഷി അസിസ്റ്റന്റ് ജഗദീഷ്,സെർവ് പ്രസിഡന്റ് വിനോദ്, പ്രവർത്തകരായ എച്ച്. വി. ശ്രീകുമാർ, സതീഷ്, അനീഷ്, ദിലീപ്, ഗോപകുമാർ,കൊമ്പിപ്പിള്ളിൽ സന്തോഷ്,സെർവ് സെക്രട്ടറി കൊമ്പിപ്പിള്ളിൽ ഗോപകുമാർ എന്നിവർ പങ്കെടുത്തു. 60സെന്റ് സ്ഥലത്ത് പടവലം, വെണ്ട, പയർ, വഴുതന, മുളക്, തക്കാളി, കുക്കുമ്പർ, മത്തൻ, വെള്ളരി തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്.