 
ചവറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തേവലക്കര യൂണിറ്റിന്റെ 30-ാം വാർഷിക സമ്മേളനം പടപ്പനാൽ എക്സലന്റ് കോച്ചിംഗ് സെന്ററിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് പ്രസന്ന ചന്ദ്രബാബു വിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ. കെ. ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. പി .ചന്ദ്രശേഖരൻ പിള്ള , വിജയൻ പിള്ള , ശിവശങ്കരപ്പിള്ള , ബാലകൃഷ്ണപിള്ള , രാമചന്ദ്രൻപിള്ള, ആർ. മോഹനൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. സമ്മേളനം പ്രസന്ന ചന്ദ്ര ബാബുവിനെ പ്രസിഡന്റായും ബാലകൃഷ്ണപിള്ളയെ സെക്രട്ടറിയായും ഉമ്മർ കുട്ടിയെ ട്രഷററായും തിരഞ്ഞെടുത്തു.