kunnathoor-
ജയിൽ മോചിതരായ യൂത്ത് കോൺഗ്രസ് -കെ.എസ്.യു നേതാക്കളെ കൊടിക്കുന്നിൽ സുരേഷ് എം.പി,ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിക്കുന്നു

കുന്നത്തൂർ : ശാസ്താംകോട്ട ഡി.ബി കോളേജിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പൊലീസ് റിമാൻഡ് ചെയ്ത കെ.എസ്.യു - യൂത്ത് കോൺഗ്രസ് നേതാക്കൾ ജയിൽ മോചിതരായി.യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കല്ലട നിഥിൻ,യൂണിയൻ ചെയർമാൻ ആസിഫ് ഷാജഹാൻ,കെ.എസ്.യു നേതാക്കളായ റിജോ കല്ലട,അബ്ദുള്ള എന്നിവർക്കാണ് ഇന്നലെ ജാമ്യം ലഭിച്ചത്.രണ്ടാഴ്ച മുമ്പാണ് ഇവർ റിമാൻഡിലായത്. ഇവർക്ക് ശേഷം റിമാൻഡിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നാദിർഷ കാരൂർക്കടവ്, മടത്തിൽ അനസ്ഖാൻ എന്നിവർക്ക് ജാമ്യം ലഭിച്ചിട്ടില്ല.കൊട്ടാരക്കര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ നേതാക്കളെ കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.നിരവധി പ്രവർത്തകരും എത്തിയിരുന്നു.