 
പത്തനാപുരം : കേരള സ്റ്റേറ്റ് പെൻഷണേഴ്സ് അസോസിയേഷൻ പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ട്രഷറിക്ക് മുൻപിൽ ധർണയും സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി മെമ്പർ രാജേന്ദ്രൻ പട്ടാഴി ധർണ ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലംപ്രസിഡന്റ് ഗോപിനാഥൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. ജോൺ, ടി. എം. മാലിക്, സി. എം. മജീദ്, ഡാനിയേൽ പട്ടാഴി,എ. ബഷീർ,എ.എച്ച്. ഖാൻ, ഗീവർഗീസ് പന്തപ്ലാവിൽ, മജീദ് പട്ടാഴി, ബഷീർ പുന്നല, ഷാജി, മധു ചക്കുവരക്കൽ എന്നിവർ സംസാരിച്ചു. കുടിശിക മൂന്ന് ഗഡു, ഡി .എ അനുവദിക്കുക, ഓ. പി. സൗകര്യം ഉറപ്പുവരുത്തി മെഡിസെപ് നടപ്പിലാക്കുക, യൂണിവേഴ്സിറ്റി ജീവനക്കാരുടെ പെൻഷൻ ഗ്രാൻഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.