photo
കരുനാഗപ്പള്ളി സബ് ട്രഷറിക്ക് മുന്നിൽ കെ.എസ്.എസ്.പി.എ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ സംസ്ഥാന സെക്രട്ടറി ജ്യാതി പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി ജ്യോതിപ്രകാശ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.ഗോപിനാഥപണിക്കർ അദ്ധ്യക്ഷത വഹിച്ചു. .എസ്.ഗോപാലകൃഷ്ണപിള്ള, ജി.സുന്ദരേശൻ, ബി.സ്‌കന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും കുടിശ്ശികയുള്ള മൂന്ന് ഗഡു ക്ഷേമാശ്വാസ കുടിശിക ഉടൻ അനുവദിക്കുക, മെഡിസെപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക, ഒ.പി ചികിത്സ ഉറപ്പുവരുത്തുക, യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ പെൻഷന് സർക്കാർ നൽകുന്ന ഗ്രാന്റ് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.