book-
ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് പഞ്ചായത്തിലെ അങ്കണവാടികൾക്കുള്ള നോട്ടുബുക്ക് കൈമാറുന്നു

ചാത്തന്നൂർ : ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക്, പഞ്ചായത്തിലെ 28 അങ്കണവാടികളിലെ കുട്ടികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ്‌ ടി.ദിജു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ.ആർ. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി രാജേന്ദ്രപ്രസാദ്, ബാങ്ക് മുൻ പ്രസിഡന്റ് എസ്. പ്രകാശ്, സി.ഡി.പി.ഒ രഞ്ജിനി, സൂപ്പർവൈസർ ധനലക്ഷ്മി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി ജോയി എന്നിവർ സംസാരിച്ചു.