photo
കേരളസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണയും ടൗണിൽ പ്രകടനവും പെൻഷണേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാപ്രസിഡന്റ് എ. എ. റഷീദ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കേരളസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ്ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണയും ടൗണിൽ പ്രകടനവും നടത്തി. പെൻഷണേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാപ്രസിഡന്റ് എ. എ. റഷീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി. സംസ്ഥാന ജില്ലാ ഭാരവാഹികളായ കെ. ആർ. നാരായണ പിള്ള, എൻ. സോമൻപിള്ള, ശൂരനാട് വാസു, കെ. ജി .ജയചന്ദ്രൻ പിള്ള, സുധാകരപണിക്കർ, ഡി. ബാബുരാജൻ, ജോൺ മത്തായി, രാജശേഖരപിള്ള, ലീലാമണി, വാസുദേവകുറുപ്പ് , നാസർഷാ, വി. എൻ. സദാശിവൻപിള്ള , രാജീവ് പെരുമ്പുറത്, എൻ. ശങ്കരപിള്ള, എ. വി. ശശിധരകുറുപ്പ്, എൻ.അബ്ദുൽ അസിസ് , ചെല്ലപ്പൻ ഇരവി, സുരേഷ് ബാബു, പി. ജി. മോഹനൻ, അശോകൻ മൺട്രോ, ശിവൻപിള്ള,രാജേന്ദ്രൻപിള്ള,അസുറാബീവി, ഗീത എന്നിവർ സംസാരിച്ചു. ക്ഷേമാശ്വാസ കുടിശിക ഉടൻ വിതരണം ചെയ്യുക, മെഡിസെപ് കാലാനുസൃത മാറ്റങ്ങളോടെ ഉടൻ നടപ്പാക്കുക, പെൻഷൻ പരിഷ്കരണ കുടിശിക വിതരണം ചെയ്യുക, സർവകലാശാല ജീവനക്കാരുടെ പെൻഷൻ ഫണ്ട്‌ പുനർ സ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.