photo
ഷ്യ- യുക്രെയിൻ യുദ്ധത്തിനെതിരെ യുദ്ധം നമുക്ക് വേണ്ടേ വേണ്ട സമാധാനം പുലരട്ടെ എന്ന സന്ദേശമുയർത്തി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ റാലി.

കരുനാഗപ്പള്ളി: റഷ്യ- യുക്രെയിൻ യുദ്ധത്തിനെതിരെ യുദ്ധം നമുക്ക് വേണ്ടേ വേണ്ട സമാധാനം പുലരട്ടെ എന്ന സന്ദേശമുയർത്തി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിലെ നേവൽ എൻ. സി. സിയുടെയും ജെ. ആർ. സിയുടെയും നേതൃത്വത്തിൽ കുട്ടികൾ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. മാനേജർ മായാ ശ്രീകുമാർ റാലി ഫ്ലാഗ് ഒഫ് ചെയ്തു. ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, പ്രിൻസിപ്പൽ എം. എസ്. ഷിബു , പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ മാത്യു, ഗംഗാറാം കണ്ണമ്പള്ളിൽ, കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം, അദ്ധ്യാപകരായ മീരാ സിറിൾ, സുഹൈൽ അൻസാരി, ഷിഹാസ്, ഹാഫിസ് വെട്ടത്തേരിൽ, ശ്യാംകുമാർ, പ്രീത, ഷീജ തുടങ്ങിയവർ നേതൃത്വം നൽകി.