 
കരുനാഗപ്പള്ളി: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാനത്തെ പ്ളസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനായി ആവിഷ്കരിച്ച 'തെളിമ" പദ്ധതിക്ക് ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠന സഹായികളുടെ വിതരണോദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. 'എന്റെ വിദ്യാലയം എന്റെ അഭിമാനം ' ലഘുചിത്ര നിർമ്മാണ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. മാതൃകാപരമായ സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ലാ ഹയർ സെക്കൻഡറി എൻ. എസ് .എസിനുള്ള ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെ ആദരവ് ജില്ലാ കൺവീനർ കെ.ജി. പ്രകാശ് ഏറ്റുവാങ്ങി. ചടങ്ങിൽ സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ വസന്താ രമേശ് , പി.കെ.ഗോപൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ , ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, റീജിയണൽ ഡയറക്ടർ ഇ.എസ്. നാരായണി, സ്റ്റേറ്റ് എൻ.എസ്. എസ് ഓഫീസർ ഡോ.ആർ.എൻ. അൻസാർ, എൻ. എസ്. എസ് ഹയർ സെക്കൻഡറി പ്രോഗ്രാം കോ -ഓർഡിനേറ്റർ ഡോ.ജേക്കബ് ജോൺ, ഡി.ഇ.ഒ എസ്. രാജേന്ദ്രൻ, എൻ.എസ്.എസ് റീജിയണൽ കോ- ഓർഡിനേറ്റർ ബിനു , ഹയർ സെക്കൻഡറി ജില്ലാ കോ- ഓർഡിനേറ്റർ പോൾ ആന്റണി, പഞ്ചായത്ത് വെസ് പ്രസിഡന്റ് ഷൈമ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷേർളി ശ്രീകുമാർ, നിഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.