krishi
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപ‌ഞ്ചായത്തംഗം മാളു സതീഷ് നിർവഹിക്കുന്നു

ഓച്ചിറ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപ‌ഞ്ചായത്തംഗം മാളു സതീഷ് നിർവഹിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത്‌
മഠത്തിൽക്കാരാണ്മ വാർഡിൽ പുറങ്ങാടിഅയ്യത്ത് നസീർ നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. കബീർ എം തീപ്പുര, നസീർ പുറങ്ങാടിഅയ്യത്ത്, സതീഷ് പള്ളേമ്പിൽ, സലിം കുമാർ, ഇസ്മായിൽ, രഘുനാഥൻ വാഴപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.