 
ഓച്ചിറ: ഓച്ചിറ പഞ്ചായത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേരകർഷകർക്കും പച്ചക്കറി ഇടവിള കൃഷിക്കാർക്കും സൗജന്യമായി വിതരണം ചെയ്യുന്നതിനായി ജൈവവളത്തിന്റെയും (ട്രൈക്കോഡർമ്മ സമ്പുഷ്ട ചാണകം) ജൈവകീടനാശിനിയുടെയും കൊമ്പൻചെല്ലി നിവാരണ ജൈവ കിറ്റിന്റെയും പഞ്ചായത്തു തല വിതരണോദ്ഘാടനം ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി നിർവഹിച്ചു. ചടങ്ങിൽ ബി.പി.കെ.പി പ്രസിഡന്റ് അയ്യാണിക്കൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഹൈപവർ കമ്മിറ്റി അംഗം എം. ഹർഷൻ പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലത്തീഫാ ബീവി, ഗീതാകുമാരി, സുചേത, ഇന്ദു രാജേഷ്, കൃഷി ഓഫീസർ ശീതൾ, സരസ്വതി, രാജു, നസീർ പുറങ്ങാടി അയ്യത്ത് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി രാജഗോപാൽ മാവണ്ണൂർ സ്വാഗതവും ട്രഷറർ സലിം കുമാർ നന്ദിയും പറഞ്ഞു.