കൊട്ടാരക്കര: എഴുകോൺ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉച്ചയ്ക്ക് 12ന് ഓൺലൈനിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. എഴുകോൺ അറുപറക്കോണത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സോമപ്രസാദ്, റൂറൽ എസ്.പി കെ.ബി.രവി, അഡിഷണൽ എസ്.പി എസ്.മധുസൂതനൻ, നഗരസഭ ചെയർമാൻ എ.ഷാജു, പി.ഐഷാപോറ്റി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, വി.സുഹർബാൻ, വനജ രാജീവ്, ഡിവൈ.എസ്.പി ആർ.സുരേഷ്, എഴുകോൺ സി.ഐ ടി.എസ്.ശിവപ്രകാശ് എം.രാജേഷ്, എം.വിനോദ് എന്നിവർ സംസാരിക്കും.