kadhakali

കൊട്ടാരക്കര: കാെട്ടാരക്കര മഹാഗണപതി ക്ഷേത്രോപദേശക സമിതി ഏർപ്പെടുത്തിയ കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി യുവകലാ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 31ന് 45 വയസ് തികഞ്ഞവരോ അതിൽ താഴെ പ്രായമുള്ളവരോ ആയ യുവ കഥകളി നടനാണ് പുരസ്കാരം ലഭിക്കുക. 11,111 രൂപയും കീർത്തിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മെയ് 4ന് ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. ബയോഡേറ്റയും മറ്റ് വിശദ വിവരങ്ങളും അടങ്ങിയ അപേക്ഷകൾ ഈ മാസം 22ന് മുമ്പ് ലഭിക്കണം. വിലാസം: പ്രസിഡന്റ്, ക്ഷേത്രോപദേശക സമിതി, ശ്രീമഹാഗണപതി ക്ഷേത്രം, കൊട്ടാരക്കര. ഫോൺ: 7558027236, 8075973251