photo
'യുദ്ധം വേണ്ട സമാധാനം പുലരട്ടെ' എന്ന പരിപാടിയുടെ ഭാഗമായി മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ നടത്തിയ സിഗ്നേച്ചർ കാമ്പയിൻ

കൊട്ടാരക്കര: 'യുദ്ധം വേണ്ട സമാധാനം പുലരട്ടെ' എന്ന പരിപാടിയുടെ ഭാഗമായി മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ സിഗ്നേച്ചർ കാമ്പയിൻ നടത്തി. യുക്രൈനിലെ യുദ്ധമുഖത്തുനിന്ന് നാട്ടിലെത്തിയ വിദ്യാർത്ഥി അലൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് കൊട്ടാരക്കര നിയോജകമണ്ഡലം പ്രസിഡന്റ് ജലജാ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജി. അലക്സ്., ആശാ ജയൻ, ജയലക്ഷ്മി, സ്മിത, നെല്ലിക്കുന്നം സുലോചന,രേഖ ഉല്ലാസ്, ശോഭ പ്രശാന്ത്, ശാലിനി വിക്രമൻ, ലക്ഷ്മി അജിത് എന്നിവർ പങ്കെടുത്തു.