photo
കെ.എസ്.എസ്.പി.എ കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന സമിതി അംഗം ബി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കെ.എസ്.എസ്.പി.എ കൊട്ടാരക്കരയിൽ പ്രതിഷേധ പ്രകടനവും തുടർന്ന് മിനി സിവിൽ സ്റ്റേഷനു മുന്നിൽ ധർണയും നടത്തി. പ്രതിഷേധ ധർണ സമരം സംസ്ഥാന സമിതി അംഗം ബി.സതീശൻ ഉദ്ഘാടനം ചെയ്തു. എൻ.മദന മോഹൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജി.അലക്സ്, എസ്.എ. കരീം, ആർ.ഗണേശ്, എം.അബ്ദുൽ ഖാദർ, കെ.ഉപേന്ദ്രൻ, സി.നിർമ്മല, പ്രദീപ് താമരക്കുടി, സി.ആർ. രാധാകൃഷ്ണപിള്ള, ഇ.രാജു , രാജൻ ആചാരി, മോഹനൻ കുളക്കട, ജനാർദ്ദനൻ പിള്ള, മുഹമ്മദ് അസ്ലം, കെ.രാജ് കുമാർ, വി.രാധാകൃഷ്ണപിള്ള, രാഘവൻ, സാമുവൽ എന്നിവർ സംസാരിച്ചു.സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും മൂന്നു ഗഡു ക്ഷേമാശ്വാസ കുടിശിക ഉടൻ വിതരണം ചെയ്യുക, പെൻഷൻ പരിഷ്കരണ അപാകതകൾ പരിഹരിച്ച് മെഡിസെപ്പ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.