
കൊട്ടാരക്കര: വെണ്ടാർ ശ്രീവിദ്യാധിരാജ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. 10ന് രാവിലെ 11ന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലായിട്ടാണ് മത്സരം. വിജയികൾക്ക് കാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും നൽകും. സ്കൂൾ പ്രഥമാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ വയസ് തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് ഹാജരാക്കണം. 8ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 6235767209, 6282757376.