കൊല്ലം: കൊല്ലം വടക്കേവിള വലിയ കുനമ്പായികുളം ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഒമ്പതാം ദിവസമായ ഇന്ന് വൈകിട്ട് 5ന് ക്ഷേത്ര സന്നിധിയിൽ പുരാണ പ്രശ്നോത്തരി മത്സരമായ 'ധർമ്മവിജ്ഞാനസമീക്ഷ' നടക്കും.
രാമായണം, ഭാഗവതം എന്നീ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തി നടക്കുന്ന മത്സരം, ധാർമ്മിക വിദ്യാഭ്യാസം ഉയർത്താനും അവയെക്കുറിച്ച് പഠിക്കാനും യുവതലമുറയ്ക്ക് കൂടുതൽ അവസരം പ്രദാനം ചെയ്യും. ഇതിലൂടെ ഈശ്വര ചിന്തയും സാംസ്കാരിക ബോധവുമുള്ള ഒരു ജനതയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
വിജ്ഞാന മത്സരത്തിൽ 13 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനം 5000, രണ്ടാം സമ്മാനം 3000, മൂന്നാം സമ്മാനം 2000. കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9847238659, 9446909352.