 
പുനലൂർ: വായ്പ നൽകിയ പണം തിരികെ ചോദിച്ച വീട്ടമ്മയെ വിറക് കൊള്ളികൊണ്ട് അടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആർ.പി.എൽ കോളനി ബ്ലോക്ക് നമ്പർ അഞ്ചിൽ സജികുമാറിനെയാണ് പിടി കൂടിയത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ആർ.പി.എൽ ഹെലിപ്പാഡ് കോളനി സ്വദേശിനിയായ കാർത്തികയെ(35) പ്രതി അസഭ്യം പറഞ്ഞ് കൊണ്ട് അടിക്കുകയായിരുന്നു. സംഭവം കണ്ട് തടയാനെത്തിയ ഭർത്താവിന്റെ തലക്കും പരിക്കുണ്ടെന്ന് പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ് പറഞ്ഞു. കാർത്തികയുടെ പരാതിയിൽ ഏരൂർ എസ്.ഐ.ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലിസ് നടത്തിയ അന്വേഷണത്തിൽ ഇന്നലെ ഉച്ചയോടെ പ്രതിയെ പിടി കൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.