 
കൊട്ടാരക്കര: കൊല്ലം -പുനലൂർ റെയിൽപ്പാത വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇലക്ട്രിക് വർക്കുകൾ പൂർത്തിയായി സ്റ്റേഷനിലെ മെയിൻ പ്ളാറ്റുഫോമിലെ ഷെൽട്ടറുകൾ പുതുക്കി പണിയുന്നു. ചെറിയ വയറിംഗ് പണികളാണ് അവശേഷിക്കുന്നത്. ഇരുപതോടെ റെയിൽവേ സേഫ്റ്റി കമ്മിഷണർ പാത പരിശോധിക്കാനെത്തും. . അന്നു തന്നെ പരീക്ഷണ ഓട്ടവും നടത്തും.
നിർമ്മാണം അതിവേഗത്തിൽ
സേഫ്റ്റി കമ്മിഷണറുടെ റിപ്പോർട്ട് തൃപ്തികരമാണെങ്കിൽ ഈ മാസം അവസാനത്തോടെ ഇലക്ട്രിക് ട്രെയിനുകൾ ഓടിത്തുടങ്ങും. കർണാടകയിൽ നിന്നെത്തിയ തൊഴിലാളികൾ രാത്രിയും പകലും വിവിധ ഷിഫ്റ്റുകളായി പണികളെടുക്കുന്നു. 31ന് മുൻപ് മുഴുവൻ പണിയും പൂർത്തിയാക്കാനാണ് റെയിൽവേ മേലുദ്യോഗസ്ഥർ നിർദ്ദേശിച്ചിരുക്കുന്നത്. കൊല്ലം -പുനലൂർ റൂട്ടിൽ നിലവിൽ കിളികൊല്ലൂർ ഭാഗത്തുമാത്രമാണ് കുറച്ച് പണി അവശേഷിക്കുന്നത്. പോസ്റ്റുകൾ സ്ഥാപിച്ച് ഇലക്ട്രിക്കൽ പണികൾ കൊട്ടാരക്കരയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പരോഗമിക്കുന്നു.