sankers

കൊല്ലം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 8ന് ശങ്കേഴ്സ് ആശുപത്രിയിൽ ഗൈനക്കോളജി ​- സർജറി വിഭാഗങ്ങൾ ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. രാവിലെ 9ന് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഗൈനക്കോളജിസ്റ്റുമാരായ ഡോ. തങ്കമണി, ഡോ. സ്വർണമ്മ, ഡോ. ബ്രഹ്മ ലക്ഷ്മി, ജനറൽ സർജൻ ഡോ. മീന അശോകൻ എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൺസൾട്ടേഷൻ, പാപ്സ് മിയർ ടെസ്റ്റ്, ടി.എസ്.എച്ച് തുടങ്ങിയ ലാബ് ടെസ്റ്റുകളും ഫിസിഷ്യൻ കൺസൾട്ടേഷൻ, ഡയറ്റീഷ്യൻ കൺസൾട്ടേഷൻ, ഫിസിയോ തെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ കൺസൾട്ടേഷനും സൗജന്യമായിരിക്കും. സർജറി ആവശ്യമായി വരുകയാണെങ്കിൽ 25 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ഫോൺ: 0474 2756000.