 
കടയ്ക്കൽ: കടയ്ക്കൽ ടൗണിൽ പഞ്ചായത്ത് വാങ്ങി നൽകിയ ഭൂമിയിൽ കോടതി കെട്ടിടം പണി ആരംഭി ക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മിനിസിവിൽ സ്റ്റേഷനിലെ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എം .ബി. സ്‌നേഹലത അദ്ധ്യക്ഷയായി. കൊല്ലം ചീഫ് ജുഡീഷ്യൽ മജിട്രേറ്റ് പ്രസൂൺ മോഹൻ സ്വാഗതം പറഞ്ഞു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദൃശ്യ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ, സി. പി. എം ജില്ലാ സെക്രട്ടേറിയറ്റംഗം എസ്.വിക്രമൻ ഏരിയാ സെക്രട്ടറി എം .നസീർ, സി.പി. ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം എസ്. ബുഹാരി, എസ്. സി. ബി പ്രസിഡന്റുമാരായ കരകുളം ബാബു, ബി.ശിവദാസൻ പിള്ള, മുൻ പഞ്ചായത്ത് പ്രസിഡന്റ്
ആർ.എസ്. ബിജു, ബ്ലോക്ക് പഞ്ചായത്തംഗം സുധിൻ പി.പ്രതാപൻ പഞ്ചായത്തംഗം മാധുരി കടയ്ക്കൽ ബാർ അസോസിയേഷൻ പ്രസിഡന്റ് എ. മുഹമ്മദ് റാഫി, സെക്രട്ടറി ജി. ബിജു എന്നിവർ സംസാരിക്കും.