dalith-
പീരങ്കി മൈതാനം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷ് കളക്‌ട്രേറ്റ് പടിക്കൽ നടത്തിയ ഏകദിന ഉപവാസ സമരം സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു മുൻ.എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം : പീരങ്കി മൈതാനം സംരക്ഷിക്കുക, സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന്റെ ബി-സെൽ പുനസ്ഥാപിക്കുക, തൊഴിലുറപ്പ് പദ്ധതിയിലെ ജാതി വ്യവസ്ഥ എടുത്ത് കളയുക, ദളിത് ആക്രമണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് കളക്‌ട്രേറ്റ് പടിക്കൽ ഉപവാസം നടത്തി. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസം മുൻ എം.എൽ.എ കെ.കെ.ഷാജി ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി അംഗം അഡ്വ.ബിന്ദുകൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കുണ്ടറ സുബ്രഹ്മണ്യം, കടയ്ക്കാവൂർ അശോകൻ, രാജു കരുനാഗപ്പള്ളി, പാറയിൽ രാജു,ജില്ലാ വൈസ് പ്രസിഡന്റുമാരായ മുഖത്തല ഗോപിനാഥൻ, കെ.ആനന്ദൻ, നേതാക്കളായ കെ.ബി.ഷഹാൽ, ഗീതാകൃഷ്ണൻ, ബിജു ലൂക്കോസ്, അഡ്വ.സേതുനാഥൻപിള്ള, കുട്ടപ്പൻ കൂട്ടിക്കട, അഞ്ചൽ രാജേന്ദ്രൻ, ഷൈജു പുത്തയം, ബ്ലോക്ക് അംഗം ആശ, പഞ്ചായത്ത് അംഗങ്ങളായ ഹരീഷ് പൂവത്തൂർ, രജനി രാജൻ,അനിൽപേഴുംകാട്, അജിത്ത്‌ലാൽ,തുളസിനാരായണൻ,സരസമ്മ എന്നിവർ സംസാരിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷാബു ഗോപിനാഥ് നാരങ്ങനീര് നല്കി വൈകുന്നേരം ഉപവാസ സമരം അവസാനിപ്പിച്ചു.