കൊല്ലം: പൂയപ്പള്ളി പഞ്ചായത്തിലെ വനിതാ അംഗത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച മൂന്നുപേരിൽ ഒരാളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
കൊട്ടറ കുളത്തൂർ കാവ് ആനന്ദ് നിവാസിൽ ആനന്ദിനെ (20) യാണ് അറസ്റ്റ് ചെയ്തത്.
കൊട്ടറ ലക്ഷംവീട് കോളനിക്ക് സമീപം വയലിൽ ഇരുന്ന് മദ്യപിച്ചവരെ ചോദ്യം ചെയ്ത വാർഡ് മെമ്പറായ ജയാ രാജേന്ദ്രനെതിരെയാണ് കൈയ്യേറ്റ ശ്രമം നടന്നത്. മറ്റ് രണ്ട് പേർ ഒളിവിലാണ്. ആനന്ദ് പോക്സോ കേസിലെയും കഞ്ചാവ്, മയക്കുമരുന്ന് കേസുകളിലെയും പ്രതിയാണ്. ഇയാളെ റിമാൻഡ് ചെയ്തു.