pravasi-
പ്രവാസി ഫെഡറേഷൻ കൊല്ലത്തു നടത്തിയ യുദ്ധവിരുദ്ധ സദസ്സ് സി. പി. ഐ ജില്ലാ അസി. സെക്രട്ടറി ജി. ലാലു ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : ലോകസമാധാനത്തിന് ഭീഷണിയായ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രതിജ്ഞ യുമായി പ്രവാസി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലത്തു നടന്ന യുദ്ധവിരുദ്ധ സദസ്സ് സി. പി. ഐ ജില്ലാഅസിസ്റ്റന്റ് സെക്രട്ടറി ജി. ലാലു ഉദ്‌ഘാടനം ചെയ്തു. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമയ്ക്ക് മുന്നിൽ പ്രവർത്തകർ മെഴുകുതിരി തെളിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഫെഡറേഷൻ പ്രസിഡന്റ്‌ എസ്. വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന സദസിൽ യു. ഷെമീർ, ഹസീന സലാഹുദ്ദീൻ, എം.വൈ. മജീദ്, കെ.സത്യൻ, ഷീജ ഷാഫി, ഷാനവാസ്‌ എന്നിവർ സംസാരിച്ചു