 
കരുനാഗപ്പള്ളി : ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂൾ റൈറ്റേസ്
ഐ.എ.എസ് അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസുകളുടെ ഉദ്ഘാടനം എ. എം .ആരിഫ് എം.പി നിർവഹിച്ചു. എ.പി.ജെ. അബ്ദുൽ കലാം ടെക്നിക്കൽ സർവകലാശാല പ്രോ വൈസ് ചാൻസിലർ ഡോ .എസ്. അയൂബ് ചടങ്ങിൽ മുഖ്യാതിഥിയായി. പ്രാഥമിക പരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ നകുൽ ദേശ്മുഖ് നിർവഹിച്ചു . സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി .പി .ജയപ്രകാശ് മേനോൻ അദ്ധ്യക്ഷനായി. മാനേജർ വി .രാജൻപിള്ള , ഹരീഷ്കുമാർ , നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ എൽ. ശ്രീലത, ഡോ. പി. മീന, ഹെഡ്മാസ്റ്റർ കെ. ശ്രീകുമാർ, വി .ഗോപകുമാർ, കെ .സി. ജയശ്രീ, വൈ .നാസർ, അനിൽ ആർ. പാലവിള, നിധിൻ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കരുനാഗപ്പള്ളിയിലെ പത്തോളം വിദ്യാലയങ്ങളിൽ നിന്ന് പ്രാഥമിക പരീക്ഷയിലൂടെ തിരഞ്ഞെടുത്ത 354 പേരാണ് ക്ലാസിന് അർഹരായത്. സ്കൂൾ പഠനത്തോടൊപ്പം സിവിൽ സർവീസ് പരിശീലനവും എന്ന ലക്ഷ്യത്തോടെ ഒരു വർഷത്തെ ഫൗണ്ടേഷൻ കോഴ്സ് ആണ് നൽകുക.