ksta
കെ.എസ്.ടി.എ പുനലൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ കൊല്ലം ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുനലൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'നവകേരള സൃഷ്ടിക്കായി അണിചേരൂ, ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ' എന്ന മുദ്രാവാക്യമുയർത്തി വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. കുന്നിക്കോട്ട് സംഘടിപ്പിച്ച സെമിനാർ കൊല്ലം ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ള ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ പുനലൂർ ഉപജില്ലാ പ്രസിഡന്റ് എ.ഷാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.നിഷ കൃഷ്ണ സ്വാഗതം പറഞ്ഞു. കൊല്ലം ജില്ലാ ട്രഷറർ വി.കെ.ആദർശ് കുമാർ വിഷയാവതരണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ.അശോകൻ, ജില്ലാ എക്സിക്യുട്ടീവംഗം എ.ജി. മുരളീധരൻ നായർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ബി.മധുസൂദനൻ നായർ, ഡെന്നീസ് ജോൺ, കാർത്തിക് ഭാസ്കർ, പുനലൂർ ഉപജില്ലാ ട്രഷറർ റസീന ബീഗം എന്നിവർ സംസാരിച്ചു.