 
കൊല്ലം: കന്റോൺമെന്റ് മൈതാനത്ത് റവന്യുടവർ നിർമ്മിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ മെമ്മോറിയൽ പട്ടത്താനം വെസ്റ്റ് ശാഖ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പട്ടത്താനം ആൽഫ കോളേജ് ഹാളിൽ നടന്ന പൊതുയോഗം കൊല്ലം യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ജി.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. എൻ. ധനരാജൻ അദ്ധ്യക്ഷത വഹിച്ചു. എൻ. സുന്ദരേശപ്പണിക്കർ, അനൂപ് എം. ശങ്കർ, എം.സജീവൻ, കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എൻ.ധനരാജൻ (പ്രസിഡന്റ്), എൻ. സുന്ദരേശപ്പണിക്കർ(സെക്രട്ടറി), കെ. സുരേന്ദ്രൻ(വൈസ് പ്രസിഡന്റ്), ജി. രാജ്മോഹൻ (യൂണിയൻ പ്രതിനിധി), അനൂപ് എം.ശങ്കർ, കെ. ദേവരാജൻ, ആർ. യശോധരൻ, കെ.വി. ഭരതൻ, എം. സന്തോഷ് കുമാർ, എസ്. സജു, എം. സുധാകരൻ(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.