
മൺറോതുരുത്ത്: സംസ്ഥാനത്തെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് മൺറോതുരുത്തിലേക്ക് സംഘടിപ്പിക്കുന്ന വനിതകളുടെ യാത്രയ്ക്ക് തുടക്കമായി.
അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി 6 മുതൽ 13 വരെയാണ് വനിതകൾ മാത്രമായുള്ള
ഈ യാത്രകൾ കെ.എസ്.ആർ ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ചിരിക്കുന്നത്.
നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് മൺറോതുരുത്തിൽ എത്തിച്ചേർന്ന ആദ്യ സംഘത്തിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കുടുംബിനികളും വിദ്യാർത്ഥിനികളും ഉൾപ്പെട്ട സംഘം മൺറോതുരുത്ത്, സാമ്പ്രാണിക്കൊടി, ബീച്ച് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. വരും ദിവസങ്ങളിൽ ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ സമീപ ജില്ലകളിൽ നിന്ന് വനിതാ യാത്രകൾ ഇവിടേയ്ക്ക് ക്രമീകരിച്ചിട്ടുണ്ട്. ടൂറിസം സെൽ കോ-ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, എം.എൻ.സതീഷ്, ജി.പി.രശ്മി, വി.സൗമ്യ, ആശ കെ.നായർ, വി.മഞ്ജു, ടി.എൻ.നിഗിത, ശ്രീദേവി വി.അശ്വതി, സന്ധ്യ തുടങ്ങിയവർ മൺറോ യാത്രക്ക് നേതൃത്വം നൽകി.