
കൊല്ലം: മനയിൽകുളങ്ങര സർക്കാർ വനിതാ ഐ.ടി.ഐയിൽ മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്ട്സ് ടെക്നീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഇന്റർവ്യൂ നാളെ രാവിലെ 11ന് നടക്കും. ഡയറി ടെക്നോളജിയിലുള്ള ബി.ടെക് ബിരുദവും ഒരുവർഷം പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡയറി ടെക്നോളജിയിലുള്ള ഡിപ്ലോമയും രണ്ടുവർഷം പ്രവൃത്തി പരിചയവും അല്ലെങ്കിൽ മിൽക്ക് ആൻഡ് മിൽക്ക് പ്രോഡക്ട്സ് ടെക്നീഷ്യൻ ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0474 2793714.