 
പരവൂർ: പരവൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർമ്മിച്ച ലോവർ സബോർഡിനേറ്റ് ക്വാർട്ടേഴ്സിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ, അഡിഷണൽ എസ്.പി ജോസി ചെറിയാൻ, ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാർ, പരവൂർ ഇൻസ്പെക്ടർ എ.നിസാർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, കെ.സോമപ്രസാദ് എം.പി, ജി.എസ്.ജയലാൽ എം.എൽ.എ, നഗരസഭ ചെയർപഴ്സൻ പി.ശ്രീജ, വാർഡ് കൗൺസിലർ എസ്. ശ്രീലാൽ, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ഷിനോദാസ്, ജില്ലാ സെക്രട്ടറി എസ്.ഷഹീർ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.