medi

കൊട്ടിയം: കൊട്ടിയം പ്രവാസി വാട്സ് ആപ്പ് കൂട്ടായ്മയും ശാസ്താംകോട്ട എം.ടി.എം മിഷൻ ഹോസ്പിറ്റലും കൊട്ടിയം ജീവ ഹോസ്പിറ്റലും സംയുക്തമായി 10ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കൊട്ടിയം ചെമ്പോട്ട് ക്ഷേത്ര ഓഡിറ്റോറിയത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ രജിസ്ട്രേഷനും മെഡിക്കൽ പരിശോധനയും നടത്തും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിർവഹിക്കും. നേത്രരോഗ വിദഗ്ദ്ധൻ ഡോ. സൻജയ് രാജു ക്യാമ്പിന് നേതൃത്വം നൽകും. രജിസ്ട്രേഷൻ രാവിലെ 9ന് ആരംഭിക്കുമെന്ന് കൂട്ടായ്മ സെക്രട്ടറി ബിജു നടേശൻ അറിയിച്ചു.