photo
കൊല്ലം റൂറൽ ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ കെ.സോമപ്രസാദ് എം.പി ശിലാസ്ഥാപനം നടത്തുന്നു

കാെട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ കെ.സോമപ്രസാദ് എം.പി ശിലാസ്ഥാപനം നടത്തി. നഗരസഭ ചെയർമാൻ എ.ഷാജു, പി.ഐഷാപോറ്റി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ എന്നിവർ പങ്കെടുത്തു. കൊട്ടാരക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് മുമ്പ് പൊലീസ് സർക്കിൾ ഓഫീസ്, പൊലീസ് ക്വാർട്ടേഴ്സുകൾ എന്നിവ പ്രവർത്തിച്ചിരുന്ന ഭൂമിയിലാണ് 1.20 കോടി രൂപയുടെ ട്രെയിനിംഗ് സെന്റർ കെട്ടിടം നിർമ്മിക്കുന്നത്.