കൊട്ടാരക്കര: കലയപുരത്തും പരിസര പ്രദേശങ്ങളിലും പകൽ സമയങ്ങളിൽ പോലും തെരുവ് വിളക്കുകൾ കത്തിക്കിടക്കുന്നതായി നാട്ടുകാർ പറയുന്നു. സമയ ബന്ധിതമായി തെരുവ് വിളക്കുകൾ അണക്കാത്തത് കാരണം വൈദ്യുതി നഷ്ടം മാത്രമല്ല ലൈറ്റുകളുടെ ആയുസും കുറയ്ക്കുന്നു. നിലവിൽ റോഡ് സൈഡിലുള്ള വ്യാപാര സ്ഥാപനങ്ങളെയോ വ്യക്തികളെയോ ആണ് വൈദ്യുത വിളക്കുകളുടെ നിയന്ത്രണം ഏൽപ്പിക്കുന്നത്. അവരിൽ പലരും വേണ്ടത്ര ജാഗ്രത പുലർത്താറില്ല. ഇത് ഒഴിവാക്കുന്നതിനായി തെരുവ് വിളക്കുകളുടെ സംരക്ഷണ ചുമതല വൈദ്യുതി വകുപ്പിനെ തന്നെ ഏൽപ്പിക്കണമെന്ന് കലയപുരം പൗരസമിതി ആവശ്യപ്പെട്ടു. കലയപുരം മോനച്ചൻ സംസാരിച്ചു. .