കൊട്ടാരക്കര: പുലമൺ ഭരണിക്കാവ് ശിവ പാർവതി ദുർഗാ ദേവി ക്ഷേത്രത്തിലെ പൂരം തിരുനാൾ മഹോത്സവത്തിന് തുടക്കമായി. 17ന് ആറാട്ടോടെ സമാപിക്കും. ഇന്ന് വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനവും ഭാഗവത ജ്ഞാന പ്രഭാഷണ യജ്ഞവും എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻപിള്ള ഉദ്ഘാടനം ചെയ്യും. അഖില ഭാരത ഭാഗവത സത്ര സമിതി പ്രസിഡന്റ് എസ്. നാരായണ സ്വാമി ദീപ പ്രകാശനം നിർവഹിക്കും. രാത്രി 7.30ന് നൃത്ത നൃത്യങ്ങൾ, 9ന് പ്രമാണി നാടകം. 8ന് വൈകിട്ട് 5.30ന് ശിവ അഷ്ടോത്തര ശത നാമാർച്ചന, 7.30ന് ജീവിത പാഠം നാടകം. 9ന് വൈകിട്ട് 5.30ന് കലിദോഷ നിവാരണപൂജ. 10ന് വൈകിട്ട് 5.30ന് സർവ്വൈശ്വര്യ പൂജ, 7.30ന് ആതിര മുരളി നയിക്കുന്ന ഭക്തി ഗാനമേള. 11ന് വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന, ഭാഗവത ജ്ഞാന പ്രഭാഷണം, 7.30ന് പ്രശാന്ത് വർമ്മയുടെ മാനസ ജപ ലഹരി. 12ന് വൈകിട്ട് 5.30ന് ശനിദോഷ നിവാരണ പൂജ, 7.30ന് തിരുവാതിരകളി, 9ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും .
13ന് വൈകിട്ട് 5.30ന് കുടുംബൈശ്വര്യ പൂജ, 7.30ന് നൃത്താർച്ചന, 9ന് പാട്ടു പാടുന്ന വെള്ളായി നാടകം. 14ന് വൈകിട്ട് 5.30ന് ദുർഗ്ഗ അഷ്ടോത്തര നാമാർച്ചന, സാരസ്വത പൂജ, 7.30ന് ആദ്ധ്യാത്മിക പ്രഭാഷണം,8.30ന് നൃത്ത സന്ധ്യ, 15ന് വൈകിട്ട് 5.30ന് ഉമാമഹോശ്വര പൂജ, 7.30ന് മക്കളുടെ ശ്രദ്ധക്ക് നാടകം. 16ന് വൈകിട്ട് 5.30ന് ധന്വന്തരി പൂജ, ഭാഗവത യജ്ഞ സമർപ്പണം, 7.30ന് മഞ്ഞു പെയ്യുന്ന മനസ് നാടകം. 17ന് വൈകിട്ട് 6ന് കെട്ടുകാഴ്ചയും മേളവും 7ന് എതിരേൽപ്പും എഴുന്നള്ളത്തും വിളക്കും അൻപൊലി സമർപ്പണവും 8ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും.