
ചവറ: നീണ്ടകര പുത്തൻതുറ കൃഷ്ണാനന്ദവിലാസത്തിൽ കെ.എം. രാജഗോപാൽ (രമണൻ, 70) നിര്യാതനായി. സി.പി.ഐ നീണ്ടകര ലോക്കൽ കമ്മിറ്റി സെക്രട്ടറി, മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന നിർവാഹക സമിതി അംഗം, ഇപ്റ്റ ജില്ലാ നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: സുദീശ. മക്കൾ: പ്രഭാത് രാജ്, പാർവതി രാജ്. മരുമക്കൾ: ശിവലക്ഷ്മി, അജയൻ. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 8ന്.