
കൊല്ലം: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. മയ്യനാട് പിള്ളവീട്ടിൽ രാധാകൃഷ്ണപിള്ളയുടെയും ഷീലയുടെയും മകൻ ആർ.എസ്. ജിതിനാണ് (28) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 6 ഓടെ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള ഇന്റർസിറ്റിയിൽ യാത്ര ചെയ്യുമ്പോൾ ചിറയിൻകീഴിൽ വച്ചായിരുന്നു അപകടം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഹോദരൻ: ആർ.എസ്. ജിതീഷ്.