kmcsu
കെ.എം.സി.എസ്.യു കൊല്ലം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച യുദ്ധ വിരുദ്ധ ക്യാമ്പയിൻ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ സമീപം

കൊല്ലം: കെ.എം.സി.എസ്.യു കൊല്ലം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ കാമ്പയിൻ ആൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ സുരേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആർ.രേഖ, എ.എം.രാജാ, ജില്ലാ സെക്രട്ടറി എസ്.പ്രദീപ്, സംസ്ഥാന കമ്മിറ്റി അംഗം എം.മുരുകൻ, ജില്ലാ പ്രസിഡന്റ് ടി.ജി.രേഖ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ജി.എസ്.സുരേഷ് സ്വാഗതവും ആർ.എസ്. രശ്മി നന്ദിയും പറഞ്ഞു.