കൊല്ലം: വിവാഹാലോചന നിരസിച്ചതിന് യുവതിയെ ശാരീരികമായി ഉപദ്രവിച്ച് മാനഹാനി വരുത്തിയ യുവാവ് പിടിയിലായി. ശക്തികുളങ്ങര കാവനാട് മീനത്തുചേരി ശ്രീകൃഷ്ണ ഭവനിൽ സന്തോഷാണ് (27) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.

സന്തോഷുമായുള്ള വിവാഹാലോചന യുവതി നിരസിച്ചിരുന്നു. ഇതിന് ശേഷം യുവതിയെ പല ദിവസങ്ങളിലും സന്തോഷ് പിന്തുടർന്നു. ഈ മാസം 15ന് യുവതി വീട്ടിലേക്ക് വരുന്ന ഇടവഴിയിൽ സ്‌കൂട്ടറിലെത്തി തടഞ്ഞുനിറുത്തി അസഭ്യം പറഞ്ഞ ശേഷം വലത് കവിളിൽ അടിക്കുകയായിരുന്നു. വീണ്ടുമുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ യുവതിയുടെ കൈവിരലുകൾക്ക് മുറിവേറ്റിരുന്നു.