ana

കുണ്ടറ: ക്ഷേത്രത്തിൽ എഴുന്നെള്ളിക്കാൻ എത്തിക്കുന്നതിനിടെ അബദ്ധത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാന് പരിക്കേറ്റു. ഒന്നാം പാപ്പാനായ സച്ചുവിനാണ് പരിക്കേറ്റത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ കേരളപുരത്തുനിന്ന് പെരുമ്പുഴയ്ക്ക് തിരിയുന്ന റോഡിന് സമീപം ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ആനയുടെ മുകളിലിരുന്ന സച്ചുവിന്റെ സഞ്ചി താഴേയ്ക്ക് വീണപ്പോൾ ഇതെടുക്കാൻ പെട്ടെന്ന് താഴേയ്ക്കിറങ്ങിയപ്പോഴാണ് ആനയുടെ ചവിട്ടേറ്റത്. സാരമായി പരിക്കേറ്റ സച്ചുവിനെ ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.