 
കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9 ന് ഗോമാതാപൂജ നടക്കും. ഉച്ചയ്ക്ക് അന്നദാനം, രാത്രി 7 ന് ഇടയ്ക്കവിസ്മയം. നാളെ മൂലദേവിക്ക് ഭക്തജനങ്ങളുടെ പടുക്കസമർപ്പണം.11.30 ന് കുരുതിപുഷ്പാഞ്ജലി തുടർന്ന് അന്നദാനം. വൈകിട്ട് 6.30 ന് ചെങ്കോട്ടൈ മാരിയമ്മാൾ മുരുകന്റെ വിൽപ്പാട്ട്. രാത്രി 11.30ന് മാടൻസ്വാമിക്ക് പടപ്പ്. ഉത്സവദിവസങ്ങളിൽ ക്ഷേത്ര സന്നിധിയിൽ
ഭക്തജനങ്ങൾക്ക് പൊങ്കാല സമർപ്പണം നടത്താവുന്നതാണ്.