jayachandran-news-photo
സി.പി.ഐ പുലിയൂർവഞ്ചി പടിഞ്ഞാറ് ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന കിണറിന്റെ നിർമ്മാണോദ്ഘാടനം അഡ്വ:സുധീർ കാരിക്കൽ നിർവഹിക്കുന്നു

തൊടിയൂർ: സി. പി. ഐ ബ്രാഞ്ച് സമ്മേളനത്തിൽ ജീവകാരുണ്യ പ്രവർത്തനം നടത്തി ശ്രദ്ധേയമായി. പുലിയൂർ വഞ്ചി പടിഞ്ഞാറ് ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ചാണ് കുടിവെള്ളത്തിനായി ക്ലേശിച്ച കുടുംബത്തിന് കിണർ നിർമ്മിച്ചു നൽകിയത്.നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം സുധീർ കാരിക്കൽ നിർവഹിച്ചു. ബ്രാഞ്ച് സമ്മേളനം സി. പി .ഐ തൊടിയൂർ
എൽ.സി സെക്രട്ടറി ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. സുധീർ കാരിക്കൽ അദ്ധ്യക്ഷനായി. ഷെമീർ സ്വാഗതം പറഞ്ഞു. ബിന്ദു രാമചന്ദ്രൻ ,
കെ.ശശിധരൻ പിള്ള, ടി.മോഹനൻ, നാസർപാട്ടക്കണ്ടത്തിൽ, യു.കണ്ണൻ എന്നിവർ സംസാരിച്ചു. കാൻസർ രോഗികൾക്ക് ചികിത്സസഹായധനവും തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ഉപകരണങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ കർഷകരെ ആദരിച്ചു. ഷെമീറിനെ സെക്രട്ടിയായും സ്വാദിഷിനെ ജോ. സെക്രട്ടറിയായും തിരഞ്ഞെടുത്തു.