photo
കേന്ദ്ര സർക്കാരും പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച അമൃത മഹോത്സവവും ശിവരാത്രി ആഘോഷവും നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരും പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയവും സംയുക്തമായി സ്വർണിമ ഭാരതത്തിനായി അമൃത മഹോത്സവവും ശിവ രാത്രി ആഘോഷവും സംഘടിപ്പിച്ചു. ചടങ്ങ് കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു . ബ്രഹ്മാ കുമാരീസ് കൊല്ലം ജില്ലാ ഡയറക്ടർ രാജയോഗിനി ബ്രഹ്മകുമാരി പങ്കജം മുഖ്യ പ്രഭാഷണം നടത്തി . ബി.കെ. രഞ്ജിനി , ബി.കെ. ജ്യോതി ബിന്ദു എന്നിവർ സംസാരിച്ചു.