photo
യു.ഡബ്ല്യു .ഇ .സി തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അസംഘടിത തൊഴിലാളികളുടെ വിവരശേഖരണത്തിന്റെയും ഇ- ശ്രം കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നി‌ർവഹിക്കുന്നു

കരുനാഗപ്പള്ളി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികൾ വികസന പ്രവർത്തനങ്ങളിൽ സങ്കുചിത ചിന്ത വെടിയണമെന്ന് സി.ആർ.മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങൾക്ക് കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രവർത്തനമാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. യു.ഡബ്ല്യു .ഇ .സി തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അസംഘടിത തൊഴിലാളികളുടെ വിവരശേഖരണത്തിന്റെയും ഇ- ശ്രം കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യു .ഡബ്ല്യു. ഇ .സി തഴവ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി.നാഥ് മുഖ്യ പ്രഭാക്ഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബി.മോഹൻദാസ്, ജി. കൃ ഷണപിള്ള, എൻ. സുഭാഷ് ബോസ്, മേലൂട്ട് പ്രസന്നകുമാർ, നാസർ പുളിക്കൽ, കരുണാകരൻ, അസീസ്സ്, എസ്.ഡോളി എന്നിവർ സംസാരിച്ചു.