കൊല്ലം: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഇന്ന് കളക്ട്രേറ്റ് മാർച്ച് നടക്കും. വഴിയോര കച്ചവട നിയമം ജില്ലിൽ എല്ലായിടത്തും നടപ്പാക്കുക, ഒഴിപ്പിക്കൽ ഭീഷണി അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് ലൈസൻസും തിരിച്ചറിയൽ കാർഡും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. സി.ഐ.ടി.യു ജില്ലാവൈസ് പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ല ട്രഷറർ എ.എം.ഇക്ബാൽ, കെ.സി. കൃഷ്ണൻകുട്ടി, ജി. ആനന്ദൻ, ടി.എൻ. ത്യാഗരാജൻ, കൊച്ചുണ്ണി തുടങ്ങിയവർ സംസാരിക്കും.