yogam
എസ്. എൻ. ഡി. പി യോഗം പത്തനാപുരം യൂണിയനിലെ കറവൂർ മേഖലയിൽ ഉൾപ്പെട്ട 802-ാം നമ്പർ കറവൂർ ശാഖ ഗുരുദേവ ക്ഷേത്രത്തിലെ 17-ാം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് യോഗം ഡയറക്ടർ ബോർഡ്‌ അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഗുരുദേവ പ്രഭാഷണം നടത്തുന്നു.

പത്തനാപുരം : എസ്. എൻ. ഡി. പി യോഗം പത്തനാപുരം യൂണിയനിലെ കറവൂർ മേഖലയിൽ ഉൾപ്പെട്ട 802-ാം നമ്പർ കറവൂർ ശാഖ ഗുരുദേവ ക്ഷേത്രത്തിലെ 17-ാം പ്രതിഷ്ഠാ വാർഷികവും ഗുരുദേവ പ്രഭാഷണവും നടന്നു. പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് കെ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ. വിക്രമൻ അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു. വി. ആമ്പാടി മുഖ്യപ്രഭാഷണം നടത്തി.

വനിതാ സംഘം കേന്ദ്ര സമിതി അംഗം ദീപ ജയൻ, ശാഖ വനിതാസംഘം പ്രസിഡന്റ് ലീല ശശിധരൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എൻ. ബാലകൃഷ്ണൻ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് ബി. ജഗദമ്മ നന്ദിയും പറഞ്ഞു. തുടർന്ന് എസ് .എൻ. ഡി .പി യോഗം ഡയറക്ടർ ബോർഡ്‌ അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഗുരുദേവ പ്രഭാഷണം നടത്തി. ശേഷം അന്നദാനവും വൈകിട്ട് സമൂഹ പ്രാർത്ഥനയും നടന്നു.