 
പത്തനാപുരം : കലടയാറിൽ മത്സ്യക്കുത്തുങ്ങളെ നിക്ഷേപിച്ചു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്, പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്, പട്ടാഴി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ നദികളിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനാണ് കല്ലടയാറിൽ പതിനായിരം മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപിച്ചത്. ഉദ്ഘാടനം പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. ലാലാദാസ് , ഡോ.എ. ബിജു , ആർ.ശ്രീജയ് , റവ. ഫാ. ഡോ. റോയി ജോൺ, വൈസ് പ്രസിഡന്റ് ബിൻസി തോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുജാത തുടങ്ങിയവർ പങ്കെടുത്തു.