
കൊല്ലം: ഭാരതീയ തപാൽ വകുപ്പിന്റെ കുട്ടികൾക്കായുള്ള അന്താരാഷ്ട്ര കത്തെഴുത്ത് മത്സരം 10ന് രാവിലെ 10 മുതൽ 11 വരെ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽ നടക്കും. കാലാവസ്ഥാ പ്രതിസന്ധിയുടെ പരിഹാരത്തിന് എന്തെല്ലാം നടപടികൾ സ്വീകരിക്കണം എന്നതിനെപ്പറ്റി ഏതെങ്കിലും സുപ്രധാന വ്യക്തിക്കുള്ള കത്താണ് വിഷയം. 9 മുതൽ 15 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
800 വാക്കിൽ കവിയരുത്. ഇംഗ്ലീഷിലോ ഭരണഘടനയിലെ 8 -ാം പട്ടികയിലെ ഏതെങ്കിലും ഭാഷയിലോ എഴുതാം. സർക്കിൾ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്ന കത്തുകൾക്ക് യഥാക്രമം 25,000, 10000, 5000 രൂപ ക്യാഷ് അവാർഡ് ലഭിക്കും. ദേശീയ തലത്തിൽ യഥാക്രമം 50,000, 2500, 10000 രൂപ വീതം സമ്മാനം ലഭിക്കും. ദേശീയതലത്തിലെ ഏറ്റവും നല്ല കത്തിന് അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാം. ഇതിന് പുറമേ സ്വർണം, വെള്ളി, വെങ്കല മെഡലുകളും സർട്ടിഫിക്കറ്റും ലഭിക്കും.
മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഹിന്ദിയിലും ഇംഗ്ലീഷിലും നിശ്ചിത മാതൃകയിലുള്ള അപേക്ഷ എന്നിവയുമായി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽ 10ന് രാവിലെ 9.30ന് മുമ്പ് ഹാജരാകണം. വീട്ടിലിരുന്നും പങ്കെടുക്കാം. രചനകൾ 15ന് മുമ്പായി എം. സലിംകുമാർ എ.ഡി (ടെക്നിക്കൽ), ഓഫീസ് ഓഫ് ദി ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ കേരള സർക്കിൾ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റായി അയക്കണം. ഫോൺ: 9495434707, 0474 2760463.